2017 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട്. അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും, സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും സൗഹൃദം വർദ്ധിപ്പിക്കുന്നതിലൂടെ അശരണർക്കൊരു കൈത്താങ്ങും എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ഒരു ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് “KRIPA FAMILY GROUP”.

ഇതിൻറെ ഔദ്യോഗിക ഉദ്ഘാടനം 15 – 08 – 17 ന് എറണാകുളം “ഹോപ് വേൾഡ് വൈഡ് ഓൾഡ് ഏജ് ഹോമിൽ ” വച്ച് ബഹുമാനപ്പെട്ട മുൻ കൊച്ചി മേയർ ടോണി ചമ്മണി നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ അവിടുത്തെ അന്തേവാസികളായ അമ്മമാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകി.

സാമൂഹ്യ നന്മക്കൊരു സഹായ ഹസ്തവുമായി സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് കൃപാ കുടുംബം.

കൃപ ഫാമിലിയിൽ ആദ്യം തന്നെ വളരെ നന്മയുളള മനസ്സിന്റെ ഉടമകളെത്തിയതിനാൽ ഒരു മാസത്തിനകം തന്നെ ചാരിറ്റി പ്രവർത്തനം തുടങ്ങാനും ഒരു ചികിത്സാ സഹായം കൈമാറാനും 2017 സെപ്റ്റംബർ 17 നു ചാരിറ്റി എന്ന നമ്മുടെ പ്രധാന ലക്ഷ്യത്തിലേക്കുഎത്താനും കഴിഞ്ഞതും നമുക്കു സന്തോഷം നൽകുന്നു.

കൃപാ ചാരിറ്റി ട്രസ്റ്റിൻറെയും, കൃപാ വെബ്സൈറ്റിൻറെയും, കൃപാ ആർട്സ് & മ്യൂസിക്‌സിൻറെയും ഉത്ഘാടനങ്ങളും കൃപാ ചാരിറ്റി ട്രസ്റ്റിൻറെ ലോഗോ പ്രകാശനവും അതിൻറെ ഭാഗമായുള്ള ഓർക്കസ്ട്രയുടെ ഗാനമേളയും സെപ്റ്റംബർ 17ന് പാലക്കാട് ബിഗ്‌ ബസാർ ഹാളിൽ വെച്ച് നടത്താനും കഴിഞ്ഞു.

കൃപ ചാരിറ്റിയുടെ ഉദ്ഘാടനം പാലക്കാട് മുൻസിപ്പിൽ ചെയർപേഴ്സൺ ബഹു: പ്രമീള ശശിധരൻ നിർവഹിച്ചു..

കൃപ ആർട്സ് & മ്യൂസിക് ൻറെ ഔപചാരികമായ ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ പ്രിയപ്പെട്ട വിഷ്ണു ദാസ് അപ്പു നിർവഹിച്ചു.

കൃപാ ചാരിറ്റിയെ ക്കുറിച്ച്, അതിൻറെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് രണ്ടു വാക്ക് പറഞ്ഞു കൊള്ളട്ടെ.

പൊതു സമൂഹത്തിൻറെ ഉന്നമനത്തിനായി എട്ടിന കർമ്മ പരിപാടികൾക്ക് രൂപം നൽകി, അതനുസരിച്ച് തികച്ചും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്.

  1. വിദ്യാഭ്യാസം
  2. ശിശുക്ഷേമം
  3. ഭിന്നശേഷിക്കാരുടെ ഉന്നമനം
  4. വനിതാ ശാസ്‌തീകരണം
  5. ആരോഗ്യ സംരക്ഷണം
  6. വയോജന ക്ഷേമം
  7. പരിസ്ഥിതി സംരക്ഷണം
  8. നൈപുണ്യ വികസനം

എന്നീ മേഖലകളിലാണ് കൃപയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങളും പ്രാർത്ഥനയും ഞങ്ങൾ കാംക്ഷിക്കുന്നു.

തുടക്കമെന്ന നിലയിൽ അംഗങ്ങളുടെയും
കുട്ടികളുടെയും സർഗ്ഗ വാസനകളും കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ നടത്തി അവരെ പ്രോത്സാഹിപ്പിക്കാനായി വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുകയും അതോടൊപ്പം ” കൃപ സ്റ്റാർ സിംഗർ ” സീസൺ വൺ പ്രോഗ്രാം നല്ല നിലയിൽ നടന്നു വരുന്നു.

പ്രാദേശിക തലത്തിൽ ചിൽഡ്രൻസ് ക്ലബുകളും ഫാർമേഴ്സ് ക്ലബ്ബ്കളും രൂപീകരിച്ച് സ്കൂളുകളിലും വീടുകളിലും മരങ്ങൾ വെച്ചു പിടിപ്പിക്കാനും, പച്ചക്കറി കൃഷി മറ്റു കൃഷികൾ ചെയ്യുവാനും ആവശ്യമായ പരിശീലനവും പണവും നൽകി പരിസ്ഥിതി സംരക്ഷണം, ഒപ്പം കർഷിക മേഖലയെ സംരക്ഷിക്കേണ്ടതിൻറെ കാര്യങ്ങളും അതിന്റെ ഗുണകണങ്ങൾ കുട്ടികളും മുതിര്‍ന്നവരിലും എത്തിക്കുവാനുള്ള വിദഗ്ധരുടെ ക്ലാസുകൾ, മറ്റു ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക.

സമയാ സമയങ്ങളിൽ പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബ്കൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും, ന്യൂനതകൾ കണ്ടാൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിഹരിക്കുകയും ചെയ്യും.

വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കും കൂടുതൽ പ്രാധാന്യം നൽകി ഭാവി തലമുറയെ നന്മയുടെ വഴിതെളിക്കാനുള്ള ഒരു ശക്തിയായി വാർത്തെടുക്കാൻ നമ്മോടൊപ്പം നിങ്ങളേവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ചിൽഡ്രൻസ് ക്ലബ്ബ്കളുടെ ഔപചാരികമായ സംസ്ഥാനതല ഉദ്ഘാടനം നവംബർ മാസം തൃശ്ശൂർ ജില്ലയിലെ സ്കൂളിൽ വെച്ച് ബഹുമാനപ്പെട്ട ഗീത ഗോപി M L A നിർവഹിച്ചു.

സമൂഹത്തിൻറെ ഉന്നമനത്തിനായി സാമൂഹിക സാംസ്കാരിക മേഖലകളിൽ വിവിധ പദ്ധതികളും അതോടൊപ്പം വ്യക്തിത്വ വികസനത്തിനും കൂടെ ഒറ്റപ്പെട്ടു പോയി അനാഥാലയങ്ങളിൽ കഴിയുന്നവരുടെ മാനസിക ഉയർച്ചയെ ലക്ഷ്യം വെച്ച് കൊണ്ട് ” പേഴ്സണൽ ഡെവലപ്പ് മെൻറ് ട്രെയിനിങ് ” നടത്തുന്നതിനും അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനു ലക്ഷ്യമിടുന്നു.

2017 ഡിസംബർ മാസം “ആദിവാസി നിധി ” യുടെ ഔപചാരികമായ ഉദ്ഘാടനം വയനാട് ഗവഃ ആയൂർവേദ ആശുപത്രിയിൽ വെച്ച് ഒരു ആദിവാസി കുടുംബത്തിൻറെ ചികിത്സാ ചിലവുകളും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുകയും ഘട്ടം ഘട്ടമായി നൽകുന്നതിൻറെ ആദ്യ ഗഡു വിതരണം ചെയ്യുതുകൊണ്ട് തുടക്കം കുറിച്ചു.

2018 ജനുവരി മാസം കൃപ ആർട്ട്സ് & മ്യൂസികിൻറെ വെബ്സൈറ്റ് ( www.kripamusic.ga ) ഉദ്ഘാടനം ഇടുക്കി ലൂയി ബ്രയിൽ മെമ്മറിയൽ സ്ക്കൂൾ ഫോർ ബ്ലൈൻഡ് വെച്ച് ബഹു: റവ : ഫാദർ മൈക്കിൾ ആനക്കല്ലുങ്കൽ നിർവഹിച്ചു . അതോടൊപ്പം പ്രതിമാസ ധനസഹായവും അന്നദാനവും നടത്തി.

സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും കലാ രംഗത്ത് മികവുള്ളവരുമാക്കന്നതിനുവേണ്ടി നടത്തിവരുന്ന കൃപ സിംഗർ സീസൺ ഒന്നിന്റെ സെമി ഫൈനലും സീസൺ രണ്ടിൻറെ ഉദ്ഘാടനവും 2018 ഫെബ്രുവരി മാസം എറണാകുളം BASILIUS BOYS HOME വെച്ച് നാടക – പിന്നണി ഗായക ൻ ശ്രീ : തോപ്പിൽ ആൻറോ നിർവഹിച്ചു. അതൊടൊപ്പം പ്രതിമാസ സഹായവും അന്നദാനവും നടത്തി.

തിരുവനന്തപുരം ജില്ലയിലെ വിവിധ ക്ഷേമ പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം സാൽവിയേഷൻ ബോയിസ് & ഗേള്‍സ് ഹോമിൽ വെച്ചു ബഹു: സൂപ്രണ്ട് ഓഫ് പോലീസ് (NRI CELL POLICE HEADQUARTERS )എൻ. വിജയകുമാർ നിർവ്വഹിച്ചു.
അതോടൊപ്പം പ്രതിമാസ സഹായവും അന്നദാനവും നടത്തി.

പാലക്കാട് ജീല്ലയിലെ നല്ല ചാരിറ്റി പ്രവർകക്കുള്ള WMF ൻറെ പുരസ്കാരം മാർച്ച് 8 നു നമ്മടെ ചെയർപേഴ്സൺ ശ്രീമതി എൽസി വിൻസെൻറിനു ലഭിച്ചതിൽ നമുക്ക് സന്തോഷം പ്രവർത്തനങ്ങൾക്ക് ഏറെ ഉണർവും നൽകുന്നു.

തുടര്‍ന്ന് വരുന്ന 2018 ഏപ്രിൽ മാസം ” കൃപ മംഗല്യ നിധി ” പദ്ധതിക്കു തുടക്കം കുറിച്ചു കൊണ്ട് ഒരു നിർദ്ധന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ വിവാഹം ബഹുജന പങ്കാളിത്തത്തോടെ അഭിമാനപൂർവം നമ്മുക്ക് നടത്താൻ കഴിഞ്ഞതും നമ്മുടേ കൂട്ടായ പ്രവർത്തനത്തിന്റെ വിജയം .

തുടർന്നും വരുന്ന മാസങ്ങളിലും പാവങ്ങളുടെ കണ്ണീരൊപ്പാൻ നമുക്ക് കൂട്ടായി കഴിയട്ടെ എന്ന പ്രാർഥന യോടെ നിങ്ങൾക്കോരോരുത്തർക്കും എല്ലാവിധ ആശംസകളും നേരുന്നു.

നമ്മുടെ എല്ലാവരുടെയും നല്ല നിലയിലുള്ള സഹായ സഹകരങ്ങളിലൂടെ നമ്മുടെ പദ്ധതികൾ എല്ലാം നമുക്ക് വൻ വിജയമാക്കാം .

” നാം ഒന്ന് ഒരുമിച്ച് മുന്നോട്ടു “
പാവങ്ങളുടെ കണ്ണീരൊപ്പാൻ.